Home Entertainment സ്വാതന്ത്ര്യദിനത്തില്‍ സൈബറാബാദ് പൊലീസിന്റെ അതിഥിയായി ദുല്‍ഖര്‍

സ്വാതന്ത്ര്യദിനത്തില്‍ സൈബറാബാദ് പൊലീസിന്റെ അതിഥിയായി ദുല്‍ഖര്‍

59
0

തെലങ്കാനയില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തെലങ്കാന പൊലീസിനൊപ്പം സൈബരാബാദിലാണ് ദുല്‍ഖര്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. തുറന്ന ജീപ്പില്‍ എത്തി പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു.

തുറന്ന ജീപ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സൈബറാബാദ് പോലീസ് അംഗങ്ങള്‍ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡും ദുല്‍ഖര്‍ പരിശോധിച്ചു. സാധാരണയായി മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ പങ്കെടുക്കാറുള്ള പരിപാടിയില്‍ ഒരു സിനിമാ താരം പങ്കെടുത്തത് പുതിയ അനുഭവമായി.

Previous articleചില അക്കങ്ങളിലെ കള്ളക്കളികള്‍ തുറന്നുകാട്ടേണ്ടതുണ്ട്; നിയമനവിവാദത്തില്‍ പ്രിയാ വര്‍ഗീസ്
Next articleദേശീയ പതാക ഉയര്‍ത്തി കെട്ടാനുള്ള ശ്രമം; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു യുവാവ് മരിച്ചു