Home Entertainment ഡാര്‍ക് വെബ് കേന്ദ്രീകരിച്ചുള്ള ഹൈ ടെക്ക് ത്രില്ലര്‍ ‘അറ്റ്’ ; ടീസര്‍ പുറത്തിറങ്ങി

ഡാര്‍ക് വെബ് കേന്ദ്രീകരിച്ചുള്ള ഹൈ ടെക്ക് ത്രില്ലര്‍ ‘അറ്റ്’ ; ടീസര്‍ പുറത്തിറങ്ങി

155
0

മലയാള സിനിമയില്‍ എഡിറ്റിംഗ് രംഗത്തെ ഏറ്റവും പ്രമുഖ വ്യക്തിത്വമായ ഡോണ്‍മാക്‌സ് ഒരുക്കുന്ന ‘അറ്റ്’ എന്ന സിനിമയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. മലയാളത്തില്‍ എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങുന്ന ആദ്യ ടീസറാണിത്. പുതുമുഖം ആകാശ് സെന്‍ ആണ് ചിത്രത്തില്‍ നായകന്‍ ആകുന്നത്. ഇന്റര്‍നെറ്റ് ലോകത്തെ ചതികുഴികളും ഡാര്‍ക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ നെറ്റ്വര്‍ക്കുകളും ഒക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോണ്‍മാക്‌സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്.

ഷാജു ശ്രീധര്‍, ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളത്തില്‍ ആദ്യമായാണ് ഡാര്‍ക്ക് വെബ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ‘അറ്റ്’ ന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവിചന്ദ്രന്‍ ആണ്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഇഷാന്‍ ദേവും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും ആണ്.

പ്രൊജക്റ്റ് ഡിസൈന്‍: ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ആര്‍ട്ട്: അരുണ്‍ മോഹനന്‍, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് റെജിസ്, ആക്ഷന്‍: കനല്‍ക്കണ്ണന്‍, ക്രീയേറ്റീവ് ഡയറക്ഷന്‍: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: പ്രകാശ് ആര്‍ നായര്‍, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍: മാമിജോ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

 

Previous articleവിജിലന്‍സ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയര്‍ന്നത് കൊണ്ട്, കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടും; കോടിയേരി ബാലകൃഷ്ണന്‍
Next articleകോഴിക്കോട് പമ്പ് ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍