Home Entertainment  ജാതീയതയുടെയും ഭിന്നിപ്പുകളുടെയും കാഴ്ചകള്‍; ‘പുല്ലി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി 

 ജാതീയതയുടെയും ഭിന്നിപ്പുകളുടെയും കാഴ്ചകള്‍; ‘പുല്ലി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി 

107
0
വിവിധ ചലച്ചിത്രോത്സവങ്ങളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ‘പുല്ല് ‘ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയില്‍ നമ്മുടെ രാജ്യത്ത് ഇന്നും നിലനില്‍ക്കുന്ന ജാതീയതയുടെയും ഭിന്നിപ്പുകളുടെയും കാഴ്ചകള്‍ വരച്ചിടുന്നതിനൊപ്പം പ്രേക്ഷകര്‍ക്ക് അധികം പരിചിതമല്ലാത്ത ഒരു ഭൂമിക കൂടെ കാണിക്കുന്നുണ്ട്.
സിനായ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നവാഗതനായ അമല്‍ നൗഷാദ് എഴുതി സംവിധാനം ചെയ്ത സിനിമയാണ് പുല്ല്.  ചുരുളി, മിന്നല്‍ മുരളി , നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നിങ്ങനെ നിരവധി സിനിമകളിലൂടെയും ഒരുപാട് നാടകങ്ങളിലൂടെയും പ്രശസ്തനായ സുര്‍ജിത് ഗോപിനാഥ് ആണ് ചിത്രത്തിലെ നായകന്‍.
ക്രിസ്റ്റീന ഷാജി, കുമാര്‍ സേതു, ക്രിസ് വേണുഗോപാല്‍, ഹരിപ്രസാദ് ഗോപിനാഥന്‍, വൈശാഖ് രവി, ബിനോജ് കുളത്തൂര്‍, ചിത്ര പ്രസാദ്, ബിനു കെ പ്രകാശ്, ഫൈസല്‍ അലി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. കാലാ കാലങ്ങളായി നമ്മുടെ രാജ്യത്തു നില നില്‍ക്കുന്ന ജാതീയ ചിന്തകളും അവയിലൂടെ ചിലര്‍ അധികാര സ്ഥാനങ്ങള്‍ ആര്‍ജ്ജിച്ചെടുക്കുന്നതും അതിന്റെ പരിണിത ഫലങ്ങളും എല്ലാം ചിത്രം തുറന്നു കാണിക്കുന്നുണ്ട്.
ക്യാമറ: നിസ്മല്‍ നൗഷാദ്, സംഗീതം: സഞ്ജയ് പ്രസന്നന്‍, ചിത്രസംയോജനം: ഹരി ദേവകി, കലാസംവിധാനം: രോഹിത് പെരുമ്പടപ്പില്‍, മേക്കപ്പ് & സംഘട്ടനം: അഖില്‍ സുരേന്ദ്രന്‍, കളറിസ്റ്റ്: രജത് രാജഗോപാല്‍, ഗാന രചന അമല്‍ നൗഷാദ്, സൗണ്ട് റീ റെക്കോര്‍ഡിങ് മിക്‌സര്‍: സിനോയ് ജോസഫ്, സൗണ്ട് ഡിസൈന്‍: അതുല്‍ വിജയന്‍, ദില്‍രാജ് ഗോപി, സഞ്ജയ് പ്രസന്നന്‍. വസ്ത്രാലങ്കാരം: ശരത് , കാസ്റ്റിംഗ് പാര്‍ട്ണര്‍: ചാന്‍സ്, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്: അബ്‌സര്‍ ടൈറ്റസ്, ബിനു കെ പ്രകാശ്, ആദര്‍ശ് കെ അച്യുതന്‍, ലാല്‍ കൃഷ്ണ മുരളി, ശ്രീരാഗ് ജയന്‍, കാവ്യ രാജേഷ്, മഹിമ രാധാകൃഷ്ണന്‍. ചീഫ് അസ്സോസിയേറ്റ് ക്യാമറ: ആദില്‍ അഹമ്മദ്, ഷെറില്‍ ലാല്‍ എം.കെ, അസോസിയേറ്റ് ക്യാമറ: ഫെല്‍ഡസ് ഫ്രെഡി. പ്രദീപ് ശ്രീധരന്‍ തുടങ്ങിയവരാണ്.

 

Previous articleഅഹമ്മദാബാദില്‍ വ്യാജ മദ്യ ദുരന്തം; മരണസംഖ്യ 23 കടന്നു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ 
Next articleഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍; സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധി