Home Entertainment ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ചീനാ ട്രോഫി’; ചിത്രീകരണം പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ചീനാ ട്രോഫി’; ചിത്രീകരണം പൂര്‍ത്തിയായി

54
0
ധ്യാന്‍ ശ്രീനിവാസനെ കേന്ദ്ര കഥാപത്രമാക്കി നവാഗതനായ അനില്‍ ലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം ചീനാ ട്രോഫിയുടെ ചിത്രീകരണം പൂര്‍ത്തിയായി. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, വര്‍ക്കേഴ്‌സ് ടാക്കീസ് എന്നീ ബാനറുകളില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ ജോയ് എന്നിവര്‍ ചേര്‍ന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക.
ധ്യാന്‍ ശ്രീനിവാസനെ കൂടാതെ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, കലാഭവന്‍ നാരായണന്‍കുട്ടി, സുനില്‍ ബാബു, ലിജോ ഉലഹന്നാന്‍, ജോര്‍ഡി പൂഞ്ഞാര്‍, റോയ് തോമസ് പാല, പൊന്നമ്മ ബാബു, ഉഷ, അഖില നാഥ്, ബബിത ബഷീര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം കെന്‍ ഡി സിര്‍ദോ എന്ന ചൈനീസ് താരവും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി ജോണി ആന്റണിയും, ഓട്ടോറിക്ഷ തൊഴിലാളിയായി ജഫാര്‍ ഇടുക്കിയും എത്തുന്നു.
എന്‍.എം ബാദുഷ, ബഷീര്‍ പി.ടി എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. സന്തോഷ് അണിമ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിങ്: രഞ്ജന്‍ എബ്രഹാം, സംഗീതം: സൂരജ് സന്തോഷ് & വര്‍ക്കി, ആര്‍ട്ട്: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ഉമേഷ്.എസ്.നായര്‍,  കോസ്റ്റ്യൂം: ശരണ്യ ജീബു, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്: പവിത്രന്‍ അണിമ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Previous articleമകള്‍ ദുഷ്ടശക്തികളുടെ സ്വാധീനത്തില്‍; അഞ്ച് വയസുളള മകളെ അടിച്ചുകൊന്ന് രക്ഷിതാക്കള്‍
Next articleബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു; കനത്ത മഴയ്ക്ക് സാധ്യത