സിനിമയില്‍ നടിമാരുടെ നടന്മാരുടെയും വേതനം എന്നും ഒരു ചര്‍ച്ചാ വിഷയമാണ്. തുല്യ പ്രധാന്യമുള്ള വേഷങ്ങളാണെങ്കിലും സ്ത്രീകള്‍ക്ക് പലപ്പോഴും കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്.
സായാഹ്നവാര്‍ത്തകള്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്. സ്വന്തമായി സിനിമ വിജയിപ്പിക്കാന്‍ സാധിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് തുല്യ വേതനം ആവശ്യപ്പെടാം എന്നാണ് ധ്യാന്‍ പറഞ്ഞത്.
‘ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രിയാണ്. ഇവിടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണ്. എന്നാല്‍ മഞ്ജു ചേച്ചിയുടെ പേരില്‍ ഇവിടെ ബിസിനസ് നടക്കുന്നുണ്ട്. അങ്ങനെ ഒരു ലെവലിലേക്ക് വളരുന്ന ഘട്ടം വരുമ്പോള്‍ അവര്‍ക്ക് തുല്യ വേതനം ആവശ്യപ്പെടാം. അതില്‍ തെറ്റില്ല, എന്നാല്‍ അതിന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കണം. മലയാളത്തില്‍ അത്തരം നടിമാര്‍ വിരലില്‍ എണ്ണാവുന്ന അത്ര മാത്രമേയുള്ളു. മഞ്ജു ചേച്ചിക്ക് ഒറ്റയ്ക്ക് ഒരു സിനിമ പുള്‍ ഓഫ് ചെചെയ്യാന്‍ കഴിയും. അത്തരം നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം’, എന്നാണ് ധ്യാന്‍ പറഞ്ഞത്. ‘