തന്റെ കരിയറിലെ ഏറ്റവും മോശം നാളുകളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ദീപിക പദുകോണ്‍. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് തനിക്ക് വിഷാദരോഗം പിടിമുറുക്കുന്നതെന്നും, ആ സമയത്ത് ജീവനൊടുക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചിരുന്നു, എന്നാല്‍ മരണത്തിന് കീഴടങ്ങാതെ വിഷാദത്തോട് പോരാടി ജയിക്കുകയായിരുന്നുവെന്നുമാണ് ദീപിക പറഞ്ഞത്.
എന്റെ മാതാപിതാക്കള്‍ ബെംഗളൂരുരിലാണ് താമസം. അവര്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ ഇതൊക്കെ മറച്ച് പിടിച്ച് നില്ക്കുമായിരുന്നു. ഒരു ദിവസം അവര്‍ക്ക് മുന്നില്‍ ഞാന്‍ ആകെ തകര്‍ന്നു പോയി.
അമ്മ എന്നോട് കുറേ ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ അതിനൊന്നും എനിക്ക് ഉത്തരമില്ലായിരുന്നു. അപ്പോള്‍ എനിക്ക് മനസിലായി ഇതെല്ലാം എന്റെ തോന്നലാണെന്ന് അമ്മ പെട്ടന്ന് മനസിലാക്കി. അമ്മയെ ദൈവം എനിക്കായി അയച്ചതാണെന്നും ദീപിക പറഞ്ഞു.