Home Entertainment സൗബിന്‍ നായകനാവുന്ന ഷാഹി കബീറിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ; ‘ഇലവീഴാപൂഞ്ചിറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

സൗബിന്‍ നായകനാവുന്ന ഷാഹി കബീറിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ; ‘ഇലവീഴാപൂഞ്ചിറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

177
0

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീര്‍ സംവിധായകനായി അരങ്ങേറ്റം നടത്തുന്ന ചിത്രം ഇലവീഴാപൂഞ്ചിറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സൗബിന്‍ ഷാഹിര്‍ നായകനാവുന്ന ചിത്രത്തില്‍ സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൌബിന്റെ കഥാപാത്രം മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്.

ഇലവീഴാപൂഞ്ചിറ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം, സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. മലയാളത്തിൽ ആദ്യമായി DOLBY VISION 4 K HDR-ൽ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഇലവീഴാപൂഞ്ചിറ’യ്ക്ക്‌ ഉണ്ട്‌. കാഴ്ചകൾക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രം, ആസ്വാദകർക്ക്‌‌ പുത്തൻ ദൃശ്യ, ശ്രവ്യാനുഭവം വാഗ്ദാനം ചെയ്യുന്നു.

സൗബിൻ ഷാഹിർ, സുധീ കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരാണ് ‘ഇലവീഴാപൂഞ്ചിറ’യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. ജനപ്രീതിയും ദേശിയ-അന്തർദേശീയ തലത്തിൽ നിരൂപക പ്രശംസയും നേടിയ വ്യത്യസ്തമായ പോലീസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായി ഈ വർഷത്തെ സംസ്ഥാന അവാർഡ്‌ സ്വന്തമാക്കിയ ഷാഹി കബീർ ഇതാദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്നതും അത്യന്തം വ്യത്യസ്തമായ ഒരു പോലീസ് സ്റ്റോറി ഒരുക്കികൊണ്ടാണ്.

ഛായാഗ്രഹണം: മനീഷ്‌ മാധവൻ, ചിത്രസംയോജനം: കിരൺ ദാസ്‌, സംഗീതം: അനിൽ ജോൺസൺ, രചന നിധീഷ്‌, തിരക്കഥ: നിധീഷ്, ഷാജി മാറാട് എന്നിവർ, ഡി ഐ/കളറിസ്റ്റ്: റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്‌, സ്റ്റുഡിയോ: ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ‌: അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേയ്ക്കപ്പ്‌: റോണക്സ് സേവ്യർ, സിങ്ക് സൗണ്ട്: പി സാനു, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ്‌ അസോസിയേറ്റ് ഡിറക്ടർ: ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: റിയാസ്‌ പട്ടാമ്പി, വി എഫ് എക്സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ്: നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

Previous articleതനിക്ക് നേരെ ഭീഷണിയുടെ സ്വരം മുഖ്യമന്ത്രിയില്‍ നിന്നടക്കം ഉണ്ടാകുന്നു, സുരക്ഷ നല്‍കണം; സ്വപ്‌ന സുരേഷ്
Next articleമുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം; കറുപ്പണിഞ്ഞ് പി സി ജോര്‍ജ്ജ്