ശ്യാം സിന്‍ഹ റോയിയിലൂടെ തിളങ്ങിയ നാനി, ദേശീയ അവാര്‍ഡ് ജേതാവ് കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമായ ‘ദസറ’യുടെ പൂജ കഴിഞ്ഞു.
ഇതുവരെ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും വ്യത്യസ്തമായ സിനിമകള്‍ മാത്രം ചെയ്യുന്ന നാനി ഒരു നടന് എന്ന നിലയില്‍ വ്യത്യസ്ത കഥാപാത്രമാണ് ദസറയില്‍ കൈകാര്യം ചെയ്യുന്നത്. ശ്യാം സിംഹ റോയി’യുടെ വിജയത്തോടെ സംവിധായകന് ശ്രീകാന്ത് ഒഡേലയുമായി നാനി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദസറ.
ഗോദാവരി കനിയിലെ സിങ്കേരണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തില്‍ നാനി ആക്ഷന്‍ പ്രാധാന്യമുള്ള മാസ്സ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
പൂജാ ചടങ്ങില്‍ സുകുമാര്‍, തിരുമല കിഷോര്‍, വേണു ഉഡുഗുള, ശരത് മാണ്ഡവ എന്നിവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു.സംവിധായകന് ശ്രീകാന്തിന്റെ അച്ഛന് ചന്ദ്രയ്യ ക്യാമറ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു.നാനിയും കീര്‍ത്തി സുരേഷും ആദ്യ ക്ലാപ്പടിച്ചു. തിരുമല കിഷോര്‍, സുധാകര്‍ ചെറുകുരി, ശ്രീകാന്ത് ഒഡേല എന്നിവര്‍ ചിത്രത്തിന്റെ തിരക്കഥ ടീമിന് കൈമാറി.
ദസറ ഒരു തീവ്രമായ നാടകമാണ്.ദസറയ്ക്ക് റിലീസ് ചെയ്ത ചിത്രത്തിന്റെ ദൃശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍, ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകൂറി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന് സൂര്യന് നിര്‍വ്വഹിക്കുന്നു.സംഗീതം-സന്തോഷ് നാരായണന്,എഡിറ്റര്‍-നവിന് നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍-അവിനാഷ് കൊല്ല,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിജയ് ചഗന്തി എന്നിവരാണ് പിന്നണിയില്‍. 2022 മാര്‍ച്ചില്‍ ചിത്രത്തിന്റെ തുടര്‍ന്നുള്ള ചിത്രീകരണം ആരംഭിക്കും.