Home Entertainment സംസ്‌കാരത്തോടെ വസ്ത്രം ധരിക്കണം; അനശ്വരക്കും അനിഖക്കും സൈബര്‍ ആക്രമണം

സംസ്‌കാരത്തോടെ വസ്ത്രം ധരിക്കണം; അനശ്വരക്കും അനിഖക്കും സൈബര്‍ ആക്രമണം

66
0

സിനിമാ താരങ്ങള്‍ പലപ്പോഴും വലിയ രീതിയിലുള്ള സൈബര്‍ ആക്രമങ്ങള്‍ക്ക് ഇരയാകാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലോ, ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുമ്പോഴോ ഇത്തരത്തില്‍ ആക്രമങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. താരങ്ങളാണ് അനശ്വര രാജനും അനിഖ സുരേന്ദ്രനുമാണ് സൈബര്‍ ആക്രമത്തിന്റെ ഇപ്പോഴത്തെ ഇരകള്‍. വസ്ത്രത്തിന്റെ പേരിലാണ് രണ്ടുപേര്‍ക്കും വിമര്‍ശനം.

ആദ്യമായി നായികയായി എത്തുന്ന സിനിമയുടെ പൂജയ്ക്ക് എത്തിയതായിരുന്നു അനിഖ. പുതിയ ചിത്രത്തിന്റെ പ്രമോഷനായാണ് അനശ്വര വേദിയില്‍ എത്തിയത്. രണ്ടുപേരും ധരിച്ച വസ്ത്രങ്ങളാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്.

കുറച്ചുകൂടി സഭ്യമായ വസ്ത്ര അലങ്കാരം നന്നായിരുന്നു എന്നാണ് ഫോട്ടോയ്ക്ക് താഴെവരുന്ന കമന്റുകള്‍. കുട്ടികള്‍ നല്ല ഡ്രസ്സ് ധരിച്ച് അന്തസായി നടക്കണം സംസ്‌കാരത്തോടെ വസ്ത്രം ധരിക്കണം എന്നും കമന്റുകള്‍ നീളുന്നു.

Previous articleഉരച്ചാലും പിടികിട്ടാത്ത മുക്കുപണ്ടം; മൂന്നുകോടിയുടെ തട്ടിപ്പ്
Next articleബൈക്ക് ഓടിക്കുന്നതിനിടയില്‍ എഫ്ബി ലൈവ്; പണി നല്‍കി എംവിഡി