Home Entertainment വയനാട് ചുരമിറങ്ങാന്‍ ഒരുങ്ങി ‘ചെക്കന്‍’; റിലീസ് ജൂണ്‍ 10 ന്

വയനാട് ചുരമിറങ്ങാന്‍ ഒരുങ്ങി ‘ചെക്കന്‍’; റിലീസ് ജൂണ്‍ 10 ന്

203
0

കാടിന്റെ മനോഹാരിതയില്‍ സംഗീതത്തിന്റെ അകമ്പടിയോടെ ഒരുക്കിയ ‘ചെക്കന്‍ ‘ ജൂണ്‍ 10-ന് പ്രദര്‍ശനത്തിനെത്തുന്നു. ഗപ്പി, ചാലക്കുടിക്കാരന്‍ ചങ്ങാതി ഫെയിം വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. കൂടാതെ ആതിര ,അബൂ സലിം, വിനോദ് കോവൂര്‍, തെസ്‌നിഖാന്‍ , നഞ്ചിയമ്മ, അലി അരങ്ങാടത്ത് , അമ്പിളി , സലാം കല്പറ്റ , മാരാര്‍, അഫ്‌സല്‍ തുവൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

അട്ടപ്പാടിയുടെ ഗായിക നഞ്ചിയമ്മ ചിത്രത്തില്‍ മനോഹരമായൊരു താരാട്ട് പാട്ട് പാടുകയും ഒപ്പം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഥ, തിരക്കഥ, സംവിധാനം – ഷാഫി എപ്പിക്കാടാണ്.

വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം – സുരേഷ് റെഡ് വണ്‍ , എഡിറ്റിംഗ് – ജര്‍ഷാജ്, സംഗീതം – മണികണ്ഠന്‍ പെരുമ്പടപ്പ് , ആലാപനം – നഞ്ചിയമ്മ, മണികണ്ഠന്‍ പെരുമ്പടപ്പ് , ഗാനരചന – മണികണ്ഠന്‍, ഒ.വി. അബ്ദുള്ള, പശ്ചാത്തലസംഗീതം – സിബു സുകുമാരന്‍ , ചമയം – ഹസ്സന്‍ വണ്ടൂര്‍ , കല-ഉണ്ണി നിറം, കോസ്റ്റ്യും – സുരേഷ് കോട്ടാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷൗക്കത്ത് വണ്ടൂര്‍ , പ്രൊഡക്ഷന്‍ മാനേജര്‍ – റിയാസ് വയനാട്, ഫിനാന്‍സ് കണ്‍ട്രോളര്‍ – മൊയ്ദു കെ വി , സ്റ്റില്‍സ് – അപ്പു, ഡിസൈന്‍സ് – മനു ഡാവിഞ്ചി തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Previous articleജനവിധി അംഗീകരിക്കുന്നു, എല്‍.ഡി.എഫിനേറ്റത് അപ്രതീക്ഷിത പരാജയം; കെ വി തോമസ്
Next articleസോണിയ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചു