Home Entertainment ബോളിവുഡ് മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും ഇടമായി മാറി: സ്വര ഭാസ്‌കര്‍

ബോളിവുഡ് മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും ഇടമായി മാറി: സ്വര ഭാസ്‌കര്‍

59
0

ബോളിവുഡ് മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും ഇടമായി മാറിയെന്ന് നടി സ്വര ഭാസ്‌കര്‍. ജഹാന്‍ ചാര്‍ യാര്‍ എന്ന ചിത്രത്തിലൂടെ നാല് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന താരം ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബോളിവുഡ് ചിത്രങ്ങള്‍ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ നേരിടുന്ന സമയത്താണ് കമല്‍ പാണ്ഡെ സംവിധാനം ചെയ്ത് സ്വര ഭാസ്‌കര്‍ നായികയായ ചിത്രം റിലീസ് ചെയ്യുന്നത്.

ആരുടേയും പരാജയം ആഘോഷിക്കുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് സ്വര പറഞ്ഞു. നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് ശേഷം ബോളിവുഡിനെതിരെ വിദ്വേഷം പടര്‍ത്തുന്നതാണ് ഇപ്പോഴത്തെ പ്രവണതയെന്നും സ്വര ഭാസ്‌കര്‍ അവകാശപ്പെട്ടു. ബോളിവുഡ് തെന്നിന്ത്യന്‍ സിനിമകളെക്കുറിച്ചും സംവാദത്തെക്കുറിച്ചും സ്വര ഭാസ്‌കര്‍ അഭിപ്രായം വ്യക്തമാക്കി.

 

Previous articleസംസ്ഥാനത്ത്‌ 26 വരെ വ്യാപക മഴക്ക്‌ സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട്‌
Next articleവെയിലത്ത് നിന്നു; യുവതിയുടെ നെറ്റി പ്ലാസ്റ്റിക് പോലെ ഉരുകി