Home Entertainment അമ്മയാകാന്‍ ഒരുങ്ങുന്നു; സന്തോഷം പങ്കുവെച്ച് ബിപാഷ ബസു

അമ്മയാകാന്‍ ഒരുങ്ങുന്നു; സന്തോഷം പങ്കുവെച്ച് ബിപാഷ ബസു

88
0

അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ സിങും. മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ബിപാഷ അമ്മയാകാന്‍ പോകുന്ന സന്തോഷം ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ബിപാഷയെ ചേര്‍ത്ത് നിര്‍ത്തി ഭര്‍ത്താവ് കരണ്‍ സിങിനെയും കാണാം. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ ഘട്ടം തുടങ്ങുന്നു. ഞങ്ങളുടെ ജീവിതത്തിലെ പുതിയ പ്രകാശം. ഇതു ഞങ്ങളെ പഴയതിലും കൂടുതല്‍ പൂര്‍ണമാക്കുന്നു എന്നാണ് ബിപാഷ കുറിച്ചിരിക്കുന്നത്.

 

Previous articleബാങ്ക് കൊള്ളയടിക്കാന്‍ തുരങ്ക നിര്‍മാണം; ഒടുവില്‍ തുരങ്കം തകര്‍ന്നപ്പോള്‍ രക്ഷകരായി പൊലീസ്
Next articleവാതില്‍പ്പടി സേവനവുമായി എസ്ബിഐ