തങ്ങളുടെ പ്രിയതാരങ്ങളെ കാണുമ്പോള്‍ പലപ്പോഴും ആരാധകര്‍ അതിരു കടന്ന് പെരുമാറാറുണ്ട്. പലപ്പോഴും താരങ്ങള്‍ വളരെ ക്ഷമയോടെയാണ് ഇത്തരത്തിലുള്ള അവസരങ്ങളില്‍ പെരുമാറുന്നത്. അത്തരത്തില്‍ ആരാധകന്റെ പെരുമാറ്റം അതിരു കടന്നപ്പോള്‍ ഷാരൂഖ് ഖാന് നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബൈ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം നടന്നത്. മക്കളായ ആര്യന് ഖാനും അബ്രാമിനുമൊപ്പമായിരുന്നു ഷാരൂഖ്. ഇതിനിടയില്‍ ഒരു ആരാധകന് ഓടിവന്ന് താരത്തിന്റെ കയ്യില്‍ കയറിപിടിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. അപ്രതീക്ഷിതമായ ഈ പ്രവര്‍ത്തി ഷാരൂഖിന് അത്ര പിടിച്ചില്ല. അല്പം ക്ഷോഭത്തോടെ ഇയാളുടെ കൈ ഷാരൂഖ് തട്ടിമാറ്റി.
ക്ഷുഭിതനായ ഷാരൂഖിനെ മൂത്ത മകന് ആര്യന്ഖാന് കൂളാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ആരാധകന്റെ പ്രവര്‍ത്തി ഷാരൂഖിന്റെ ഇളയ മകന് അഭ്റാമിനെ പേടിപ്പിച്ചുവെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ്.