കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്ത നടി അനുശ്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട ശോഭയാത്രയില്‍ പങ്കെടുത്തതിന് ഇതിന് മുന്‍പ് അനുശ്രീക്ക് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ശോഭയാത്രയില്‍ കൃഷ്ണനായി വേഷമിട്ടും താരം പങ്കെടുക്കാറുണ്ട്.
എന്നാല്‍ ഇത്തവണ ശോഭായാത്രത്തില്‍ കൃഷ്ണ വേഷമോ മറ്റ് വേഷങ്ങളോ അണിഞ്ഞ് പങ്കെടുക്കാത്തത് വിമര്‍ശനങ്ങളെ ഭയന്നല്ല എന്നാണ് അനുശ്രീ വ്യക്തമാക്കിയിരിക്കുന്നത്. വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ഞാന്‍ വേഷം അണിയാതിരുന്നത്. അങ്ങനെയെങ്കില്‍ കാവി അണിഞ്ഞ് വരില്ലല്ലോ? ഇതൊന്നും പാര്‍ട്ടി അതീതമായി ചെയ്യുന്ന കാര്യങ്ങളല്ല. അമ്പലത്തില്‍ എന്ത് പരിപാടിയുണ്ടോ അതിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആളാണ് ഞാന്‍. ഒരിക്കലും അതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. ഓര്‍മവച്ച കാലം മുതലേ ചെയ്യുന്ന കാര്യങ്ങളാണ്. ചെറുപ്പത്തില്‍ നമ്മളൊക്കെ രാഷ്ട്രീയം അറിഞ്ഞിട്ടാണോ ഇതുപോലെ വേഷമിട്ടത്”. അനുശ്രീ പറഞ്ഞു.
കൃഷ്ണനായും മുരുകനായും ഗണപതിയായും ഞാന്‍ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് നമുക്ക് ഏത് വേഷമാണോ കെട്ടാന്‍ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി എത്തി. ആദ്യമായാണ് അവന്‍ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം എന്നും അനുശ്രീ പറഞ്ഞു.