Home Entertainment ഇന്ദ്രജിത്ത് സുകുമാരന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം ‘അനുരാധ ക്രൈം നമ്പര്‍ 59/ 2019’; ആദ്യ...

ഇന്ദ്രജിത്ത് സുകുമാരന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം ‘അനുരാധ ക്രൈം നമ്പര്‍ 59/ 2019’; ആദ്യ ലിറിക്കല്‍ വീഡിയോ റിലീസായി

52
0

ഇന്ദ്രജിത്ത് സുകുമാരന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനു സിത്താര, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസീധരന്‍ രചനയും സംവിധാനവും ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുരാധ ക്രൈം നമ്പര്‍.59/ 2019. ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ പൃഥ്വിരാജിന്റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്തിറങ്ങി. ഗോള്‍ഡന്‍ എസ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഷെരിഫ് എം.പി, ശ്യാം കുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിക്‌സണ്‍ പൊടുത്താസ് ആണ് ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സസ്പന്‍സ് ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാന്‍ തുളസീധരന്റേതാണ്.

ഹരിശ്രീ അശോകന്‍, അനില്‍ നെടുമ്ങ്ങാട്, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, സന്തോഷ് കീഴാറ്റൂര്‍, സുരഭി സന്തോഷ്, ബേബി അനന്യ, ഗോപി കൃഷ്ണ, പൊന്നമ്മ ബാബു, മനോഹരി ജോയ് തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു . ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വഹിക്കുന്നു. സന്ദീപ് സുധയുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. സംഭാഷണം ജോസ് തോമസ് പോളക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍കോട്ട, എഡിറ്റര്‍ ശ്യാം ശശിധരന്‍, പശ്ചാത്തല സംഗീതം 4 മ്യൂസിക്, ആര്‍ട്ട് സുരേഷ് കൊല്ലം, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ലാല്‍ കരുണാകരന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ സക്കീര്‍ ഹുസ്സൈന്‍, സോണി ജി.എസ് കുളക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അമീര്‍ അഷ്‌റഫ് ,ശിവനുദ്രന്‍ ,മാര്‍ട്ടിന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂറ്റീവ് ശിവന്‍ പൂജപ്പുര, സൗണ്ട് ഡിസൈണ്‍ ചാള്‍സ്, സൗണ്ട് മിക്‌സിങ്ങ് ജിജു മോന്‍ ടി ബ്രൂസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിനോദ് എ, സ്റ്റില്‍സ രാംദാസ് മാത്തൂര്‍, പി.ആര്‍.ഒ പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

Previous articleദി ലോര്‍ഡ് ഓഫ് ദി റിങ്‌സ് ഏഷ്യ പെസഫിക് പ്രീമിയറിൽ താരങ്ങളെ സ്വീകരിക്കാൻ ഋതിക് റോഷനും തമന്ന ഭാട്ടിയയും
Next articleഇന്നോവ സ്‌കൂട്ടിയെ ഇടിച്ച് തെറിപ്പിച്ചു; ഒരു മരണം