നടി അഞ്ജലി നായര്‍ വിവാഹിതയായി. സഹസംവിധായകനായ അജിത് രാജുവാണ് വരന്. അജിത് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവര്‍ത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആല്‍ബങ്ങളുടെയും ഭാഗമായിരുന്നു.
1994ല്‍ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ സഹതാരമായിട്ടാണ് അഞ്ജലിയുടെ അരങ്ങേറ്റം. തുടര്‍ന്ന് മംഗല്യ സൂത്രം,ലലനം, നെല്ല് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2010ലാണ് അഞ്ജലിയുടെ രണ്ടാം വരവ്. ചെറുവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട അഞ്ജലിയുടെ കമ്മട്ടിപ്പാടം, പുലിമുരുകന് എന്നീ ചിത്രങ്ങളിലെ അമ്മ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യം 2വിലെ പൊലീസുകാരിയും ശ്രദ്ധ നേടി. മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിലാണ് ഒടുവില്‍ അഭിനയിച്ചത്.
വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികള്‍, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കന്‍ഡ്സ്, മിലി, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്, ഒപ്പം, ടേക്ക് ഓഫ്, കല്‍ക്കി, കാവല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. അമ്മ വേഷങ്ങളിലൂടെയും സഹനടിയായും തിളങ്ങിയ അഞ്ജലിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.