ബോളിവുഡിലെ പ്രിയതാരങ്ങളായ ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ആലിയ. അതിനാല്‍ തന്നെ നിറവയിറിലുള്ള ചിത്രങ്ങളാണ് ആലിയ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
ആലിയയെ ചേര്‍ത്ത് പിടിച്ച് അരികില്‍ തന്നെ രണ്‍ബീറിനെയും ചിത്രത്തില്‍ കാണാം. താരങ്ങളുടെ വിവാഹവും അതിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയാകാന്‍ പോകുന്ന വാര്‍ത്തയും ആലിയതന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്.