Home Entertainment നടി ഷംന കാസിം വിവാഹിതയാകുന്നു; വരന്‍ ജെബിഎസ് ഗ്രൂപ്പ് കമ്പനി സിഇഒ ഷാനിദ് ആസിഫലി

നടി ഷംന കാസിം വിവാഹിതയാകുന്നു; വരന്‍ ജെബിഎസ് ഗ്രൂപ്പ് കമ്പനി സിഇഒ ഷാനിദ് ആസിഫലി

157
0

നടി ഷംന കാസിം വിവാഹിതയാകുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമനായ ഷാനിദ് ആസിഫലിയാണ് വരന്‍. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഷംന ഷാനിദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഷംനയ്ക്ക് ആശംസകളുമായി പ്രിയാമണി, ലക്ഷ്മി നക്ഷത്ര, റിമി ടോമി, കനിഹ, സരയു, പേര്‍ളി മാണി തുടങ്ങിയ താരങ്ങള്‍ എത്തിയിരുന്നു. ജോസഫിന്റെ തമിഴ് റീമേക്ക് ആയ വിസിതിരന്‍ ആണ് ഷംന കാസിമിന്റെ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം.

2004ല്‍ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ധന്യ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2007ല്‍ തെലുങ്കിലെ തന്റെ ആദ്യ സിനിമ ചെയ്ത ഷംന, 2008ല്‍ മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍റാമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും താരമായി.

 

Previous articleനാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടിസ്
Next articleമദ്യത്തിന് പകരം മഥുരയില്‍ പശുവിന്‍ പാല്‍; ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ച് സര്‍ക്കാര്‍