സൗഹൃദ ദിനത്തില്‍ മീനയെ കാണാന്‍ എത്തിയ സുഹൃത്തുക്കളുടെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കഴിയുന്ന താരത്തെ കാണാനായി നടിമാരായ രംഭ, സംഘവി വെങ്കിടേഷ്, സംഗീത കൃഷ്ണ എന്നിവരാണ് എത്തിയത്.
ഇന്‍സ്റ്റാഗ്രാമില്‍ മീന തന്നെയാണ് ഇവര്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോ പങ്കുവെച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഞ്ചിരിയോടെ മീനയെ കാണാന്‍ സാധിച്ചതിന്റെ സന്തോഷം ആരാധകരും ഫോട്ടോയ്ക്ക് താഴെ പങ്കുവെച്ചു.
ജൂണ്‍ 28 നാണ് മീനയുടെ ഭര്‍ത്താവും എഞ്ചിനീയറുമായ വിദ്യാസാഗര്‍ അന്തരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.