‘ലഡാക്കിലൊരു ബൈക്ക് റൈഡ്’, അത് ഏതൊരു യാത്രാ പ്രേമികളുടേയും സ്വപ്നമാണ്. ആ സ്വപ്നം തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്തിനൊപ്പം പൂര്‍ത്തിയാക്കാനായതിന്റെ ആവേശം പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍. തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് മഞ്ജുവാര്യര്‍ ജീവിതത്തിലെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്.
ഇത് ആദ്യമായാണ് തല അജിത്ത് കൂടെ അഭിനയിക്കുന്ന ഒരു നായികയോടൊപ്പം ഒരു ബൈക്ക് യാത്ര നടത്തുന്നത്. കാശ്മീര്‍, ലഡാക്ക് ,ഹിമാലയ, പഞ്ചാബ് എന്നീ സ്ഥലങ്ങളിലാണ് ഇരുവരും യാത്ര നടത്തിയത്.
16 പേരടങ്ങുന്ന സംഘം ആയിട്ടാണ് ഇരുവരും ബൈക്ക് യാത്ര നടത്തിയത്. മഞ്ജു വാര്യര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഹ്യൂജ് താങ്ക്‌സ് ഫോര്‍ സൂപ്പര്‍സ്റ്റാര്‍ റൈഡര്‍ തല അജിത് കുമാര്‍ സാര്‍ എന്നായിരുന്നു തലക്കെട്ട്.