Home Entertainment സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ 29 ന് തിയറ്ററുകളിലേക്ക്

സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ 29 ന് തിയറ്ററുകളിലേക്ക്

113
0

എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി എത്തുന്ന പാപ്പന്‍ തിയറ്ററുകളില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം. ജൂലൈ 29ന് ചിത്രം തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ മകന്‍ ഗോകുല്‍ സുരേഷും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 1.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് പാപ്പനെന്ന് പറഞ്ഞുവയ്ക്കുന്നു.

ശ്രീ ഗോകുലം മൂവി സ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍മീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്.

Previous articleസാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ വഴുതിവീഴാന്‍ സാദ്ധ്യതയില്ലെന്ന് ബ്ലൂംബര്‍ഗ് സര്‍വെ
Next articleകോലം കത്തിക്കുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീപിടിച്ചു