Home Entertainment നടിയെ അക്രമിച്ച കേസില്‍ സത്യത്തിനൊപ്പമാണ് എക്കാലവും നിന്നത്; കുഞ്ചാക്കോ ബോബന്‍

നടിയെ അക്രമിച്ച കേസില്‍ സത്യത്തിനൊപ്പമാണ് എക്കാലവും നിന്നത്; കുഞ്ചാക്കോ ബോബന്‍

64
0

നടിയെ അക്രമിച്ച കേസില്‍ സത്യത്തിനൊപ്പമാണ് എക്കാലവും താന്‍ നിന്നതെന്ന് കുഞ്ചാക്കോ ബോബന്‍. ന്നാ താന്‍ പോയി കേസ് കൊട് എന്ന സിനിമയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിലായിരുന്നു നടന്റെ പ്രതികരണം.

നടിയെ അക്രമിച്ച കേസില്‍ നടിക്കൊപ്പമാണോ എന്ന ചോദ്യത്തിനാണ് കുഞ്ചാക്കോ ബോബന്‍ ഉത്തരം പറഞ്ഞത്. അതിജീവിതയ്ക്ക് ഒപ്പം എന്നതിനേക്കാള്‍, എല്ലാക്കാലത്തും സത്യത്തിന് ഒപ്പം നില്‍ക്കുക എന്നതായിരുന്നു താന്‍ സ്വീകരിച്ച നിലപാടെന്നാണ് അദ്ദേഹം പറഞ്ഞത്.

സത്യം ആരുടെ കൂടെയാണോ അവര്‍ ആത്യന്തികമായി വിജയിക്കും. സത്യം എന്തായാലും പുറത്ത് വരുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു

Previous articleട്രിപ്പിള്‍ ജംപില്‍ മലയാളിയായ എല്‍ദോസ് പോളിന് സ്വര്‍ണം
Next articleറോഡായാല്‍ തകരുമെന്ന ന്യായം പറയുന്നില്ല: മുഹമ്മദ് റിയാസ്