വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബന് ഒരു കുഞ്ഞ് ജനിച്ചത്. മകന് ജനിച്ചതു മുതല്‍ എല്ലാ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മകന് ജനിച്ചതിന് ശേഷമുള്ള തന്റെ ജീവിതത്തിലെ മാറ്റങ്ങള്‍ പറയുകയാണ് കുഞ്ചാക്കോ ബോബന്.
‘ഇസു വന്ന ശേഷമായിരിക്കും സിനിമയോടുള്ള ആറ്റിറ്റിയൂഡിലും സിനിമയെ സമീപിക്കുന്ന രീതിയിലും പ്രകടമായ മാറ്റങ്ങള്‍ വന്നുതുടങ്ങിയത്. ഇസു വന്നശേഷം ചാക്കോച്ചന് ചുമ്മാ ഫ്രീക്കൗട്ട് ചെയ്യുകയാണല്ലോയെന്ന് ചിലര്‍ ചോദിക്കും. ഒരുപക്ഷേ ഞാനും ഒരു ചൈല്‍ഡ് ആയി മാറുകയായിരുന്നു എന്ന് താരം പറഞ്ഞു.
എന്റെ കൂടെ പഠിച്ച കൂട്ടുകാരന്‍മാരുടെയൊക്കെ മക്കള്‍ അവരുടെ ഹൈറ്റ് ആയി. ഞാനാണെങ്കില്‍ എന്റെ കൊച്ചിനേയും പൊക്കിപ്പിടിച്ചോണ്ടാണ് നടക്കുകയാണ്. അതൊരു നല്ല കാര്യമാണ്. എന്നാലും ഇവന് വലുതാവുമ്പോഴും ഞാന്‍ യൂത്തനായി ഇരിക്കണമല്ലോ. അതിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.