മലയാള സിനിമ ലോകത്തിന്റെ തീര നഷ്ടമാണ് കോട്ടയം പ്രദീപിന്റെ വേര്‍പാട്. സംഭാഷണത്തിലെ വൃതൃസ്തമായ ശൈലികൊണ്ട് മലയാളികളെ ഒരുപാട് ചിരിപ്പിച്ച വൃക്തിയായിരുന്നു ഇദ്ദേഹം.
‘ഫിഷുണ്ട്… മട്ടനുണ്ട്… ചിക്കനുണ്ട്… കഴിച്ചോളൂ… കഴിച്ചോളൂ… ‘എന്ന ഡയലോഗായിരുന്നു പ്രദീപിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. ഗൗതം വാസുദേവ് മേനോന്റെ തമിഴ് ചിത്രം ‘വിണ്ണൈത്താണ്ടി വരുവായ’യില്‍ ഈ സംഭാഷണം പ്രദീപ് പറഞ്ഞപ്പോള്‍ തിയറ്ററുകളിലും പ്രേക്ഷക മനസ്സിലും താരം ഇടംനേടുക ആയിരുന്നു. തൃഷയുടെ അമ്മാവനായിട്ടാണ് പ്രദീപ് ചിത്രത്തില്‍ അഭിനയിച്ചത്. ഇതേ ഡയലോഗ് തന്നെ സിനിമയുടെ തെലുങ്ക്, ഹിന്ദി പതിപ്പുകളിലും തരം പറഞ്ഞു.
സ്വന്തമായ ശൈലി കൊണ്ട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായി മാറി. ആദ്യകാലത്ത് ചിലര്‍ക്ക് പേരു കേട്ടാല്‍ മനസിലായില്ലെങ്കിലും ചില ഡയലോഗുകള്‍ കേട്ടാല്‍ പെട്ടെന്ന് ആളെ പിടികിട്ടുമായിരുന്നു. അതായിരുന്നു ഇദ്ദേഹത്തിന്റെ ശൈലിയുടെ പ്രതേൃകത.
പ്രത്യേക താളം കൊണ്ട് മലയാളസിനിമയില്‍ തന്റേതായ ഇടം നേടിയ ആളായിരുന്നു കോട്ടയം പ്രദീപ്. നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടന് സിനിമയില്‍ വേറിട്ടൊരു ശൈലി മെനഞ്ഞെടുക്കുക ആയിരുന്നു. അച്ഛനും അമ്മാവനും കടക്കാരനും അയല്‍ക്കാരനുമായി സിനിമയില്‍ സജീവമായിരിക്കയുള്ള അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്.
എന്‍.എന്‍ പിള്ളയുടെ നാടകത്തില്‍ ബലാതാരമായി അരങ്ങിലെത്തിയ അദ്ദേഹം ധാരാളം നാടകട്രൂപ്പുകളുമായി സഹകരിച്ചിരുന്നു.എല്‍ഐസി ഉദ്യോ?ഗസ്ഥനായി 89 മുതല്‍ സര്‍വീസിലുണ്ട് കോട്ടയം പ്രദീപ്. വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു പ്രദീപിന്റെ അന്ത്യം. വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മോഹന്‍ലാല്‍ നായകനായി നാളെ പുറത്തിറങ്ങാന്‍ പോകുന്ന ആറാട്ട് എന്ന ചിത്രത്തില്‍ പ്രദീപ് അഭിനയിച്ചിട്ടുണ്ട്.
1999 ല്‍ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് പ്രദീപ് ആദ്യം സിനിമാ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. നരേന്ദ്ര പ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് ആന്ന് അഭിനയിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറു വേഷങ്ങളില്‍ അഭിനയിച്ചു. 2009 ല്‍ ഗൗതം മേനോന്റെ ‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തില്‍ നായികയായ തൃഷയുടെ മലയാളി അമ്മാവനായി ഒരു ചെറു വേഷം ചെയ്തു. വിനീത് ശ്രീനിവാസന്റെ തട്ടത്തിന് മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ് മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.