ധ്യാന്‍ ശ്രീനിവാസന്റെ എല്ലാം ഇന്റര്‍വ്യൂകളും സമൂഹമാധ്യമങ്ങളില്‍ വലിയ ഹിറ്റായി മാറാറുണ്ട്. ഇപ്പോള്‍ സായാഹ്നവാര്‍ത്തകള്‍ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാന്‍ ശ്രീനിവാസനും ഗോകുല്‍ സുരേഷും. അഭിമുഖത്തില്‍ രണ്ടുപേരും പരിസ്പരം തങ്ങുടെ സൗഹൃദത്തെത്തുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.
ധ്യാന്‍ തന്റെ ഗുരുസ്ഥാനീയനാണ് എന്നാണ് ഗോകുല്‍ പറഞ്ഞിരിക്കുന്നത്. തന്റെ ആദ്യ സിനിമയായ മുത്തുഗൗവില്‍ ധ്യാന്‍ ചേട്ടന്റേയും അജു ചേട്ടന്റേയും മുകേഷേട്ടന്റേയുമൊക്കെ പ്രസന്‍സിലാണ് എന്റെ ആദ്യ ഷോട്ട് എടുത്തത്. അവര്‍ എല്ലാവരും നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തു.
എനിക്ക് ഒരുപാട് പോസിറ്റിവിറ്റി തന്നത് ധ്യാന്‍ ചേട്ടനാണ്. ജ്യേഷ്ഠസ്ഥാനത്തും ഗുരു സ്ഥാനത്തും ഞാന്‍ അദ്ദേഹത്തെ കാണുന്നുണ്ട്, എന്നായിരുന്നു ഗോകുല്‍ പറഞ്ഞത്. തിരിച്ച് ഗോകുലുമായുള്ള ബന്ധത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസനും പറഞ്ഞു.