നടന്‍ ബാലയെക്കുറിച്ച് രമേശ് പിഷാരടിയും ടിനി ടോമും മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. 2012ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഹിറ്റ് ലിസ്റ്റ്’. ചിത്രത്തിലേയ്ക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓര്‍മകളുമാണ് ഇരുവരും പങ്കുവച്ചത്. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി ബാല തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ടിനി ടോമിനെ തനിക്ക് കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും തന്റെ ഓണം അദ്ദേഹം നശിപ്പിച്ചുവെന്നും ബാല പറഞ്ഞു. ടിനി വിളിച്ചപ്പോള്‍ താന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. തന്നെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സൈബര്‍ ആക്രമണം നടത്തിയതെന്നും ബാല കൂട്ടിച്ചേര്‍ത്തു.
സത്യത്തില്‍ എല്ലാവര്‍ക്കും സൈബര്‍ അറ്റാക്ക് കിട്ടുന്നുണ്ട്. എന്നാല്‍ തന്നെ ഏറ്റവും മനോഹരമായി അനുകരിച്ചത് ടിനി ടോം ആണെന്നും അതില്‍ അതിയായ സന്തോഷമുണ്ടെന്നും ബാല പറഞ്ഞു. എന്തായാലും ഈ ഓണം ചെന്നൈയില്‍ തന്നെ നില്‍ക്കാനാണ് തീരുമാനമെന്നും ബാല പറഞ്ഞു.