Home Entertainment സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍’ ആഗസ്റ്റ് 15ന്

സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍’ ആഗസ്റ്റ് 15ന്

80
0

സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍’ ചിത്രം ആഗസ്റ്റ് 15ന് ഒടിടി റിലീസ് ചെയ്യും. സാജു നവോദയ(പാഷാണം ഷാജി),രഞ്ജിനി ജോര്‍ജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി നിര്‍മ്മിച്ച് സൈനു ചാവക്കാടന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍’.

ചിത്രം ആഗസ്റ്റ് 15ന് ഹൈ ഹോപ്‌സ് എന്റര്‍ടെയിമെന്റസ് ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ കഥ ബിന്ദു എന്‍ കെ പയ്യന്നൂര്‍ ആണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കര്‍ എങ്ങണ്ടിയൂര്‍ ആണ്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്രയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ചാവക്കാടന്‍ ഫിലിംസ് , ആശ കെ നായര്‍, പ്രൊജക്റ്റ് ഡിസൈന്‍ : ബോണി അസ്സനാര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് റൂബി, അസോസിയേറ്റ്: വിഷ്ണു വിജയ് റൂബി, രാമപ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനെര്‍: ഷജീര്‍ അഴീക്കോട്, സ്റ്റില്‍സ്: പ്രശാന്ത് ഐ മീഡിയ, മാര്‍ക്കറ്റിംഗ് : താസ ഡ്രീം ക്രീയേഷന്‍സ് തുടങ്ങിയവരാണ്.

 

Previous article‘മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, രാത്രി ഏഴുമണിക്ക് ശേഷം ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്’; സ്വപ്ന സുരേഷ്
Next articleവ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 4 ജില്ലകളില്‍ യെല്ലോ