Home Entertainment മറിയം മാർച്ച്‌ 3ന് തിയ്യേറ്ററുകളിലേക്ക്: സംവിധായകരായി ദമ്പതികൾ

മറിയം മാർച്ച്‌ 3ന് തിയ്യേറ്ററുകളിലേക്ക്: സംവിധായകരായി ദമ്പതികൾ

64
0

ചില പ്രത്യേകതകൾ കൊണ്ട് ചില സിനിമകൾ എന്നും മനസ്സിൽ ഇടം പിടിക്കും. അത്തരം സിനിമയാണ് പ്രേക്ഷകരിലേക്ക് എത്താൻ പോകുന്ന മറിയം എന്ന ചിത്രം. ബിബിൻ ജോയ് – ഷിഹ ബിബിൻ ദമ്പതികളാണ് ചിത്രം സംവിധാനം ചെയ്യുന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്. കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്. മൃണാളിനി സൂസൺ ജോർജ് ആണ് ചിത്രത്തിൽ മറിയമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ജോസഫ് ചിലമ്പൻ , ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു , രേഖ ലക്ഷ്മി, ജോണി ഇ വി , സുനിൽ , എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ , മെൽബിൻ ബേബി, ചിന്നു മൃദുൽ , ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബുൻ പെരുമ്പ, സെബാം ഇടുക്കി എന്നിവരും ചിത്രത്തിലെകഥാപാത്രങ്ങളാകുന്നു.അപ്രതീക്ഷിതമായ സാഹചര്യത്തെ തുടർന്ന് തികച്ചും അപരിചിതമായ ചുറ്റുപാടിലേക്ക് വാടി തളർന്നു പോകുന്ന മറിയം എന്ന പ്രകൃതിയുടെ ലാളനയിൽ ഉയർത്തെഴുന്നേൽക്കുന്ന അതിജീവന കഥയുമായിട്ടാണ് മറിയം എത്തുന്നത്. ചിത്രം മാർച്ച് 3 – ന് തീയേറ്ററുകളിലെത്തും

Previous articleവികസന പ്രവർത്തനത്തിന് മറയിടാൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി
Next articleയുവേഫ ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡിന് ജയം