ബാനർ -ലാ ഫ്രെയിമിന്റെ ബാനറിൽ നെറ്റോ ക്രിസ്റ്റഫർ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ഏകൻ ഫെബ്രുവരി 24 ന് തിയേറ്ററുകളിലേക്ക്. ശവക്കുഴി കുഴിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പിതാവിൽ നിന്നും കുട്ടിക്കാലത്ത് തന്നെ മനസ്സിലാക്കിയ ദാസന്റെ ബാല്യകാലവും സുഹൃത്തായ ജൂണിന പ്രണയവും തുറന്നുകാട്ടുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. അഞ്ജലികൃഷ്ണ, പുനലൂർ തങ്കച്ചൻ, ആൽഡ്രിൻ, മാസ്റ്റർ ആദർശ്, സജി സോപാനം, സനേഷ്, അശോകൻ, സിനി ഗണേഷ്, വിഷ്ണു, പ്രിയ, ദിലീപ്, അഖിലൻ ചക്രവർത്തി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഈ മാസം 24ന് തിയ്യറ്ററുകളിൽ എത്തുന്ന പടത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകർ.