Home Entertainment കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി

കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി

122
0
ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി. സമൂഹമാധ്യമം വഴിയാണ് അജ്ഞാതന്റെ വധഭീഷണി. സംഭവത്തില്‍ മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
എന്തായിരുന്നു ഭീഷണി സന്ദേശമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ വിക്കി കൗശലിന് വധഭീഷണി സന്ദേശം അയച്ചതായും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് വിവരം
വിക്കി കൗശല്‍ നല്‍കിയ പരാതിയില്‍ ഐടി ആക്ട് പ്രകാരം (സെക്ഷന്‍ 506 (2),354 (ഡി), ഐപിസി 67) മുംബൈ സാന്ത്രാക്രൂസ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണി നിറഞ്ഞ മെസേജുകള്‍ അയച്ചെന്നും തന്റെ ഭാര്യയ്ക്കും സമാനമായ അനുഭവമുണ്ടായെന്നും വിക്കി പരാതിയില്‍ പറയുന്നു.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കും അജ്ഞാതരുടെ വധഭീഷണി ഉണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെ സല്‍മാന്‍ ഖാന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ തനിക്ക് ആയുധ ലൈസന്‍സ് വേണമെന്നും സല്‍മാന്‍ ആവശ്യപ്പെട്ടു. ഇതിനായി അദ്ദേഹം പോലീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Previous article‘മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു, അപവാദ പ്രചാരണം സഹിക്കാനാവുന്നില്ല’ ; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ധീരജിന്റെ അച്ഛന്‍
Next articleകേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെടാനാകും; സരിതക്ക് ഹൈക്കോടതിയുടെ വിമര്‍ശനം