മലയാള സിനിമലോകത്ത് ഇത് പുതുചരിത്രം. മോഹൻലാൽ ചിത്രം ‘സ്ഫടികം’ ഫോർ കെ പതിപ്പ് ഇന്ന് തിയറ്ററുകളിെലെത്തി. രാവിലെ ഏഴ് മണി മുതൽ വിവിധ തിയറ്ററുകളിൽ മോഹൻലാൽ ഫാൻസ് പ്രത്യേക ഷോ സംഘടിപ്പിക്കുന്നുണ്ട്. മിക്ക ഷോയും ഹൗസ്ഫുൾ ആയി കഴിഞ്ഞു. കേരളത്തിൽ മാത്രം 140ഓളം തിയറ്ററുകളിലാണ് സ്ഫടികം റിലീസിനെത്തുന്നത്.പഴയ സ്ഫടികത്തിലെ ദൃശ്യങ്ങള്‍ക്കൊപ്പം പുതുതായി ചിത്രീകരിച്ച രംഗങ്ങളും പുതിയ പതിപ്പില്‍ ഉണ്ടാകും. സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയും ദൈർഘ്യം കൂട്ടിയും എത്തുന്ന സിനിമ ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു. എട്ടര മിനിറ്റ് ദൈർഘ്യം കൂടിയ സ്ഫടികമാണ് തിയേറ്ററിൽ എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.ഗൾഫ് രാജ്യങ്ങൾ ഒഴികെ 40ൽ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. ഒരു സിനിമയുടെ റീ റിലീസിന് ആദ്യ ദിവസം തന്നെ ഇത്രയും രാജ്യങ്ങളിൽ പ്രദർശനം ഉണ്ടാവുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്. ഘാന, നൈജീരിയ, ടാൻസാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ ആദ്യ ദിനം പ്രദർശനത്തിന് എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ‘സ്‌ഫടികം’. മിനിമം മൂന്ന് വർഷത്തേക്ക് ഈ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞു. 1995ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, സ്പടികം ജോർജ്, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങിയ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളുടെ പ്രകടനങ്ങളുമാണ് ഇന്നും സിനിമയുടെ വിജയം.