ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന HER ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉർവ്വശി, പാർവ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ്, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. AT സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ് എം തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചന വാസുദേവ് ആണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അൻവർ അലിയും, ജോഷി പടമാടനും, അർച്ചന വാസുദേവും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്.