സാമന്ത- ദേവ് മോഹൻ ചിത്രം ശാകുന്തളം ഏപ്രിൽ 14ന് തീയേറ്ററുകളിൽ എത്തും. ചിത്രം 3D-യിലും റിലീസ് ചെയ്യും. ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണമാണ് നിർമ്മിക്കുന്നത്. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്..അദിതി ബാലൻ അനസൂയയും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്.
Home Entertainment സാമന്ത- ദേവ് മോഹൻ ചിത്രം ശാകുന്തളത്തിന്റെ റിലീസ് പ്രഖ്യാപിച്ചു: ചിത്രം 14ന് തിയ്യേറ്ററുകളിലെത്തും