ഫിലിം ആർട്ട് മീഡിയ ഹൗസിന്റെ ബാനറിൽ മേനംകുളം ശിവപ്രസാദ് തിരക്കഥയെഴുതി ജോളിമസ് സംവിധാനം ചെയ്യുന്ന റെഡ് ഷാഡോ ഡിസംബർ 9ന് തീയേറ്ററുകളിൽ എത്തും. ജിട്രസ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത്. മലയോരഗ്രാമമായ ഇല്ലിക്കുന്നിൽ നടക്കുന്ന കൊലപാതക പരമ്പര ആ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നു. സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയ , ഭ്രാന്തിയായ കത്രീന , മെംബർ സൂസന്നയുടെ മകൾ അങ്ങനെ നീളുന്നു ആ പട്ടിക . ആ കൊലപാതക പരമ്പരയ്ക്കു പിന്നിൽ പോലീസിന്റെ സംശയമുന നീളുന്നത് അവിടുത്തെ ഫുട്ബോൾ കൊച്ചായ ആന്റോ അലക്സിലേക്കാണ്. ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നുവെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു.മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപർണ , വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ , അജോൻ ജോളിമസ്, നവീൻ, അനൂപ്, ഷാജി ചീനിവിള , സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി , മുബീർ, മനോജ്, ഹരി, രാധാകൃഷ്ണൻ , അനിൽ പീറ്റർ എന്നിവർ അഭിനയിക്കുന്നു.