ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വിവാഹ ആവാഹനത്തിന്റെ ഒഫീഷ്യൽ ട്രയിലർ റിലീസായി.മലയാളത്തിലെ പ്രമുഖ താരങ്ങളുടേയും ടെക്നീഷ്യൻമാരുടേയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.പേരിലെ പുതുമ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചടുത്ത പുതുമയുള്ള സിനിമയാണ് ‘വിവാഹ ആവാഹനം’.അന്തവിശ്വാസങ്ങളും ദുരചാരങ്ങളും മനുഷ്യ ജീവിതത്തെ കാര്യമായി ചതിക്കുന്ന ഈ സാമൂഹിക സമകാലിക പ്രശ്നങ്ങളിൽ ഓർമപ്പെടുത്തികൊണ്ട് കോമഡി രൂപേണ പറയുന്ന സിനിമാ പുനർചിന്തക്കും ശരിയായ അവബോധങ്ങൾക്കും ഉതകുംവിധമാണ് ഫാന്റസി ചിത്രീകരിച്ചിരിക്കുന്നത്. തികച്ചും യാഥാർത്യ സംഭവങ്ങളെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായിക. അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സോണി സി.വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം.