റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്ക് സുപരിചിതനായ ബിജോയ് കണ്ണൂർ ( ഉദയരാജ് ) വള്ളിച്ചെരുപ്പ് എന്ന ചിത്രത്തിലൂടെ നായകനായെത്തുന്നു. ഒരു മേക്കോവറിലൂടെ എഴുപതുകാരനായിട്ടാണ് ബിജോയ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഏഷ്യാനെറ്റ് പ്ലസ്സിലൂടെ പ്രേക്ഷകർ സ്വീകരിച്ച കണ്ണൂർ സ്വദേശിനി ചിന്നുശ്രീ വൽസലനാണ് നായിക. ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധത്തിന്റെ വിവിധ തലങ്ങളിലൂടെയുള്ള ഒരു യാത്രയാണ് വള്ളിച്ചെരുപ്പ്. തിരുവനന്തപുരം വെള്ളായണിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും അതിന്റെ വൈകാരികത ഒട്ടും കുറയാതെ തന്നെയാണ് ചിത്രത്തിലെ മുഹൂർത്തങ്ങൾ സംവിധായകൻ ഒരുക്കിയിരിക്കുന്നത്. എസ് ആർ ശിവരുദ്രൻ സംവിധാനം ചെയ്ത്, 2020-ലെ മികച്ച രണ്ടാമത്തെ മ്യൂസിക്കൽ വീഡിയോ ആൽബമായി തിരഞ്ഞെടുക്കപ്പെട്ട കനവിലെ സുൽത്താനിലൂടെ അരങ്ങേറ്റം കുറിച്ച മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചുമകനെ അവതരിപ്പിക്കുന്നത്. ബിജോയ് കണ്ണൂർ,ബിജോയ് കണ്ണൂർ (ഉദയരാജ് ), ചിന്നുശ്രീ വർസലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.