റെക്കോർഡുകളുടെ രാജകുമാരനായ അർജന്റീനിയൻ താരം ലയണൽ മെസ്സിയുടെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി പിറന്നു. സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ചിത്രം എന്ന റെക്കോർഡ് ഇനി മെസ്സിക്ക് സ്വന്തം.ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ സൂപ്പർ താരം ലയണൽ മെസ്സിക്ക് ലോകമെമ്പാടും ലഭിക്കുന്ന അതിശയകരമായ പിന്തുണയാണ്. സമൂഹമാധ്യമങ്ങളിൽ അർജന്റീനയുടെ വിജയവും മെസ്സി കപ്പ് ഏറ്റുവാങ്ങുന്ന രംഗങ്ങളും ചിത്രങ്ങളും തരംഗമായി മാറുകയാണ്. ലോകകപ്പ് വിജയത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ മെസ്സിയുടെ സ്വീകാര്യത കുത്തനെ ഉയരുകയാണ്. സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ചിത്രം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി. ഫൈനൽ മത്സരത്തിന് ശേഷം മെസ്സി ലോകകപ്പ് ഉയർത്തി നിൽക്കുന്ന ചിത്രങ്ങൾ അടങ്ങിയ പോസ്റ്റിനാണ് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചത്. ഈ പോസ്റ്റിനു ലഭിച്ചത് 64 മില്യൺ ലൈക്കിന് മുകളിലാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു കായിക താരത്തിന് ലഭിക്കുന്ന ഏറ്റവും കൂടിയ ലൈക്കാണിത്. ഏറ്റവും വേഗത്തിൽ 50 മില്യൺ ലൈക്ക് ലഭിച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് കൂടിയാണിത്. ഖത്തർ ലോകകപ്പിന് മുമ്പ്, വേൾഡ് റെക്കോർഡ് എഗ്ഗ് എന്ന ഇൻസ്റ്റാഗ്രാമിലെ മുട്ടയുടെ ചിത്രത്തിനായിരുന്നു ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ചിത്രം. ഈ റെക്കോർഡാണ് മെസ്സി പഴക്കഥയാക്കിയത്. ഇൻസ്റ്റോൾഗ്രാമിൽ നിലവിൽ 400 മില്യണിലധികം ഫോളോവേഴ്സുണ്ട് മെസ്സിക്ക്.