മലയാളികളുടെ അഭിമാന ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇന്ന് 28ന് പിറന്നാൾ. ന്യൂസിലണ്ടിനെതിരായ ട്വന്റി-20 – ഏകദിന പരമ്പരകളുടെ തയ്യാറെടുപ്പിനിടെയാണ് സഞ്ജു പിറന്നാൾ ആഘോഷിക്കുന്നത്.മൈതാനത്തിന് അകത്തും പുറത്തും ആരാധക മനസ് കീഴടക്കിയ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമല്ലെങ്കിലും ഈ മലയാളി താരത്തിന്റെ ആരാധകവൃന്ദം നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. ‘സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ’ എന്ന വാർത്ത കേൾക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷിക്കുന്നതും, മറിച്ചാൽ ഇവർ റോഷം കൊള്ളുന്നതുമെല്ലാം സ്ഥിരം കാഴ്ചയാണ്. ന്യൂസിലൻഡിനെതിരായ ട്വന്റി-20 – ഏകദിന പരമ്പരകൾക്കായുള്ള തയ്യാറെടുപ്പിനിടെയാണ് ഇത്തവണ സഞ്ജു പിറന്നാൾ ആഘോഷിക്കുന്നത്. ഈ മാസം 18 മുതൽ വെല്ലിങ്ടണിൽ ആണ് 3 മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര. 25 മുതൽ 3 മത്സര ഏകദിന പരമ്പരയും അരങ്ങേറും. സഞ്ജുവിന് പിറന്നാൾ ആശംസകൾ നേർന്നുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങൾ കീഴടക്കിയിട്ടുണ്ട്. തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ സഞ്ജു. 2014 അണ്ടർ – 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന ബഹുമതിയും സഞ്ജുവിന് സ്വന്തം. ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു സാംസൺ ഐപിഎൽ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി താരം കൂടിയാണ്. 2015 ജൂലൈയിൽ സിംബാബ്വെയ്‌ക്കെതിരായ ട്വന്റി20യിലൂടെ ദേശീയ ടീം ജഴ്‌സിയിൽ അരങ്ങേറിയ സഞ്ജു 10 മത്സരങ്ങളിൽ നിന്നും 73.5 ശരാശരിയിൽ 294 പേര് നേടിയിട്ടുണ്ട്. 16 ട്വന്റി-20 മത്സരങ്ങളിൽ നിന്നും 21.1 ശരാശരിയിൽ 246 ആണ് സഞ്ജുവിന്റെ സമ്പാദ്യം. ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും സമീപകാലത്ത് പുറത്തെടുത്ത തകർപ്പൻ ബാറ്റിംഗാണ് സഞ്ജുവിന് ന്യൂസിലൻഡിനെതിരായ രണ്ട് ടീമുകളിലും ഇടം നേടിയത്.