Home Entertainment ‘മംഗോ മുറി’ ചിത്രീകരണം ആരംഭിച്ചു

‘മംഗോ മുറി’ ചിത്രീകരണം ആരംഭിച്ചു

71
0

ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാംഗോ മുറിയുടെ ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. പുതുമുഖം സ്വിയ ആണ് ചിത്രത്തിൽ നായികയാവുന്ന    ചിത്രത്തിൽ തോമസ് സൈമണും വിഷ്ണു രവി ശക്തിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സതീഷ് മനോഹർ ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത്. ശ്രീകാന്ത് മുരളി, റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, സിബി തോമസ്, അജിഷ പ്രഭാകരൻ, ലല്ലി അനാർക്കലി, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Previous articleഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി
Next articleസംസ്ഥാനത്ത് സിറ്റിംഗ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കും : വീണ ജോർജ്