ഏറെ കാത്തിരുന്ന വാലന്റൈൻസ് ദേ ഒടുവിൽ എത്തി. ഈ നൂറ്റാണ്ടിൽ അല്ല എല്ലാ കാലവും കമിതാക്കൾ ഈ ദിവസത്തിനായി കാത്തിരിക്കുന്നു. പരസ്പരം പ്രണയം തുറന്ന് പറയാനും ഇഷ്ടങ്ങൾ പങ്കുവെക്കാനും അവർ ഈ ദിവസത്തെ തെരെഞ്ഞെടുക്കുന്നു. ഫെബ്രുവരി 7 മുതൽ ഒരാഴ്ചക്കാലം ലോകത്ത് എല്ലായിടത്തും വാലന്റീൻസ് വീക്ക് ആയി ആഘോഷിക്കുന്നു. പ്രൊപ്പോസ് ഡേ, അതിനുശേഷം ചോക്ലേറ്റ് ഡേയും ടെഡി ഡേയും വരുന്നു, ചോക്ലേറ്റുകളും ടെഡി ബിയറുകളും സ്നേഹത്തിന്റെ പ്രതീകമായി കൈമാറുന്നു. ഫെബ്രുവരി 14 ന് പ്രണയദിനത്തിന് മുമ്പായി അടുത്ത രണ്ട് ദിവസങ്ങൾ ആലിംഗന ദിനമായും ചുംബന ദിനമായും ആഘോഷിക്കുന്നു. പ്രണയത്തിന്റെ റോമൻ ദേവനായ കാമദേവനെ ഹൃദയങ്ങളോടൊപ്പം വാലന്റൈൻസ് സാധാരണയായി ചിത്രീകരിക്കുന്നു. വാലന്റൈൻസിന്റെ ഉത്ഭവം റോമൻ ഫെർട്ടിലിറ്റി ആഘോഷമായ “ലുപർകാലിയ” യിൽ നിന്നാണ്. ദയയും സ്നേഹവും നിറഞ്ഞ പ്രവൃത്തികൾക്ക് പേരുകേട്ടയാളാണ് സെന്റ് വാലന്റൈൻ. പരപ്സരം സ്നേഹിച്ചിക്കുന്നവർ തമ്മിൽ വിവാഹം കഴിക്കുന്നതു പോലും നിയമവിരുദ്ധമായിരുന്ന ഒരു കാലഘട്ടത്തിൽ യുവ കമിതാക്കൾ തമ്മിലുള്ള പല രഹസ്യ വിവാഹങ്ങളും അദ്ദേഹം നടത്തിക്കൊടുത്തു. ക്ലോയിഡ് രണ്ടാമനായിരുന്നു അക്കാലത്ത് റോമാസാമ്രാജ്യം ഭരിച്ചിരുന്നത്. യുദ്ധ തൽപ്പരനായിരുന്ന രാജാവ് യുവാക്കളായ സൈനികർ വിവാഹിതരാകാൻ പാടില്ലെന്ന കൽപന പുറപ്പെടുവിച്ചിരുന്നു. വിവാഹം കഴിഞ്ഞാൽ പുരുഷൻമാർക്ക് യുദ്ധത്തിൽ ശ്രദ്ധ കുറയും എന്നാണ് ചക്രവർത്തി ഇതിനു കാരണമായി പറഞ്ഞത്. സെന്റ് വാലൻൈൻ ഈ ഉത്തരവ് ധിക്കരിക്കുകയാണുണ്ടായത്. ഇതറിഞ്ഞ ചക്രവർത്തി അദ്ദേഹത്തെ ജയിലിൽ അടച്ചു. സെന്റ് വലന്റൈൻ പിന്നീട് കൊല്ലപ്പെടുകയും അതിനു ശേഷം പ്രണയിക്കുന്നവരുടെ വിശുദ്ധനായി അറിയപ്പെടുകയും ചെയ്തു.ഇന്ന് പരസ്പരം സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നതിനായുള്ള പ്രത്യേക ദിവസമായിട്ടാണ് ലോകമെമ്പാടുമുള്ള ദമ്പതികളും പ്രണയിതാക്കളും വാലന്റൈൻസ് ദിനത്തെ കരുതുന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, പോപ്പ് ഗെലാസിയസ് ഒന്നാമൻ, വിശുദ്ധ വാലന്റൈൻ ആഘോഷിക്കുന്നതിനുള്ള തീയതിയായി ലൂപ്പർകാലിയ ആഘോഷങ്ങളുടെ സമയം തീരുമാനിച്ചു. പ്രണയത്തെ മുന്നോട്ടു കൊണ്ടുപോകുന്നവർക്കും പ്രണയം തുറന്നുപറയാൻ ആഗ്രഹിക്കുന്നവർക്കും. നഷ്ടപ്രണയങ്ങളെ ഓർത്തെടുക്കുന്നവർക്കും പ്രണയം വിജയിച്ചവർക്കും ഈ ദിനത്തിൽ ആശംസകൾ നേരുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ വാലന്റൈൻസ് ദിനാശംസകൾ.