ശ്രീവല്ലഭന്‍. ബി സംവിധാനം ചെയ്ത ധരണി അവാർഡുകൾ ഏറ്റുവാങ്ങി മുന്നേറുന്നു. ഇപ്പോഴിതാ മധ്യപ്രദേശിൽ നടക്കുന്ന കലാകാരി ഫിലിം ഫെസ്റ്റിവലിന്റെ അവസാനഘട്ട തിരഞ്ഞെടുപ്പിലും ധരണി ഉൾപ്പെട്ടിരിക്കുന്നു. മാർച്ചിൽ നടക്കുന്ന അവാർഡ് വിതരണത്തിൽ ധരണിയും പങ്കെടുക്കും. ഉള്ളടക്കത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് തന്നെ ധരണി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ‘പച്ച’ യ്ക്ക് ശേഷം ശ്രീവല്ലഭന്‍ പാരാലക്സ് ഫിലിം ഹൗസിന്‍റെ ബാനറിൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കൂടിയാണ് ധരണി.പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.അവഗണനകളും ഒറ്റപ്പെടുത്തലുകളും ഒരു വ്യക്തിയുടെ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് ചിത്രത്തിലൂടെ കാട്ടിത്തരുന്നു. കുടുംബ പ്രേക്ഷകരെയും പുതുതലമുറയെയും ഏറെ രസിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 17 ന് റിലീസ് ചെയ്യും.