റിലീസിന് മുന്നേ തന്നെ പ്രേക്ഷപ്രീതി നേടിയ സിനിമയാണ് ധരണി. ശ്രീവല്ലഭൻ ബി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ചിത്രത്തിന്ലഭിച്ച സത്യജിത്ത് റേ ഗോൾഡൻ എ ആർ സി ഫിലിം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മന്ത്രി ആന്റണി രാജുവിൽ നിന്ന് സംവിധായകൻ ശ്രീവല്ലഭൻ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സ്‌പെഷ്യൽ ജൂറി പുരസ്‌ക്കാരം ശ്രീവല്ലഭൻ ബിയ്ക്കും, മികച്ച സൗണ്ടിസ്റ്റിന് രാജാ കഷ്ണനും, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌ക്കാരം ധരണിക്കുമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര വിതരണം. ‘പച്ച’യ്ക്ക് ശേഷം ശ്രീവല്ലഭൻ പാരാലക്സ് ഫിലിം ഹൗസിൻറെ ബാനറിൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കൂടിയാണ് ധരണി. പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നിരവധി അവാർഡുകൾ വാരിക്കൂട്ടിയ’ ധരണി’ 24ന് റിലീസ് ചെയ്യും.