- ബിജിത് ബാല സംവിധാനം ചെയ്ത ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ ‘പടച്ചോനേ ഇങ്ങൾ കാത്തോളീ’ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ശ്രീനാഥ് ഭാസി, ആൻ ശീതൾ, ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് , ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.