പേരൻപ്, തരമണി, തങ്ക മീങ്കൽ, കാട്ടുതമിഴ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാം ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം യകടൽ യേഴ്‌മലൈ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി. വി ഹൗസ് പ്രൊഡക്ഷൻ ആണ് ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയ്‌ക്കൊപ്പം തമിഴ് നടൻ സൂര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, അഞ്ജലിയാണ് നായിക. ലിറ്റിൽ മാസ്‌ട്രോ യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. വെട്ടത്തിന്റെയും ഒപ്പത്തിന്റെയും ഡിഒപി ഏകാംബ്രം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.