Home Entertainment നടി ഭാവന വീണ്ടും അഭിനയ രംഗത്തേക്ക്: തിരിച്ചുവരവ് 6 വർഷങ്ങൾക്ക് ശേഷം

നടി ഭാവന വീണ്ടും അഭിനയ രംഗത്തേക്ക്: തിരിച്ചുവരവ് 6 വർഷങ്ങൾക്ക് ശേഷം

34
0

ആറ് വർഷങ്ങൾക്ക് ശേഷം ചലച്ചിത്ര നടി ഭാവന വീണ്ടും അഭിനയ രംഗത്ത് സജീവമാവുന്നു. ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന ”ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്” എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ച് വരവ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ആദിൽ മൈമൂനത്ത് അഷ്‌റഫ്‌ ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം ഭാവന നായികയായി എത്തുന്നത്. ഫെബ്രുവരി 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സിനിമയിലൂടെ ചലച്ചിത്ര നടി ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്നത്.നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ”ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ഭാവനയ്ക്കും ഷറഫുദീനും പുറമെ അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ .ബാല്യകാല പ്രണയം, നഷ്ടപ്രണയം എന്നിവ പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ ട്രൈലെർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Previous articleയൂട്യൂബ് ചാനൽ തുടങ്ങരുത്: ഉത്തരവിൽ കുരുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍
Next articleനന്മയുള്ള പൊലീസുകാർക്ക് പുരസ്‌കാരം നൽകാനൊരുങ്ങി കേരള പൊലീസ്