Home Entertainment ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ആരംഭിച്ചു

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ആരംഭിച്ചു

43
0

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെയും പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന ‘എൽ.ജി.എം’ ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.നവാഗത സംവിധായകൻ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന LGM ( “ലെറ്റ്സ് ഗെറ്റ് മാരീഡ്” )കഥ ഒരുക്കിയത് ധോണിയുടെ ഭാര്യ കൂടിയായ സാക്ഷി തന്നെയാണ്., ഹരീഷ് കല്യാൺ, നദിയ, ഇവാന യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശ്വജിത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംവിധായകൻ രമേഷ് തമിഴ്മണി തന്നെയാണ് സംഗീതം ഒരുക്കുന്നത്. അർഥവത്തായ കഥകളിലൂടെ രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുള്ള ഇന്ത്യൻ പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കുക എന്നതാണ് ധോണി എന്റർടെയ്ൻമെന്റിന്റെ ലക്ഷ്യമെന്നും ആ ചിന്തയുമായി ചേർന്നാണ് ഈ സിനിമയെന്നും ധോണി എന്റർടൈൻമെന്റ് ബിസിനസ് ഹെഡ് വികാസ് ഹസിജ പറഞ്ഞു. മുഖ്യധാരാ ചലച്ചിത്രനിർമ്മാണത്തിലേക്കുള്ള ധോണി എന്റർടെയ്ൻമെന്റിന്റെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കും.

Previous articleനൂറിലധികം ആഫ്രിക്കൻ ചീറ്റപുലികൾ ഇന്ത്യയിലേക്ക് എത്തുന്നു
Next articleപി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയംതിരുത്താം;  പുതിയ സംവിധാനം  നിലവിൽ വന്നു