Home Entertainment ‘ധരണി’ ഫെബ്രുവരി 17 ന് തിയേറ്ററിലേക്ക് 

‘ധരണി’ ഫെബ്രുവരി 17 ന് തിയേറ്ററിലേക്ക് 

58
0

പുതുമുഖങ്ങളെ അണിനിരത്തി ശ്രീവല്ലഭൻ ബി ഒരുക്കിയ ‘ധരണി’ ഫെബ്രുവരി 17ന് തിയേറ്ററിലേക്ക് എത്തും. ‘പച്ച’യ്ക്ക് ശേഷം ശ്രീവല്ലഭൻ പാരാലക്സ് ഫിലിം ഹൗസിൻറെ ബാനറിൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കൂടിയാണ് ധരണി. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ആന്തരിക മുറിവുകൾ പിൽക്കാലത്ത് വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും സ്വാധീനവുമാണ് ധരണി ചർച്ച ചെയ്യുന്നത്.അവഗണനകളും ഒറ്റപ്പെടുത്തലുകളും ഒരു വ്യക്തിയുടെ ജീവിതത്തിൽ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്ന് കാട്ടിത്തരുന്ന ചിത്രമാണ്ധരണി. കുടുംബ പ്രേക്ഷകരെയും പുതുതലമുറയെയും ഏറെ രസിപ്പിക്കുന്ന ചിത്രം കൂടിയാണ് ധരണി എന്നും സംവിധായകൻ പറഞ്ഞു. പണ്ഡിറ്റ് ജസ് രാജിൻറെ ശിഷ്യയായ പത്മശ്രീ തൃപ്തി മുഖർജി ആദ്യമായി മലയാള സിനിമയിൽ പിന്നണി ഗായികയായി വരുന്ന ചിത്രം കൂടിയാണ്.. സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം കൂടിയാണ് ധരണി.എം.ആർ.ഗോപകുമാർ, രതീഷ് രവി പ്രൊഫസർ അലിയാർ, സുചിത്ര ,ദിവ്യാ, കവിത ഉണ്ണി. തുടങ്ങി ബേബി മിഹ്സ. മാസ്റ്റർ അൽഹാൻ ബിൻ ആഷിം, അഫ്‌ഷാൻ അറാഫത്ത്, അൻസിഫ്, ഐഷാൻ അറാഫത്ത്, അഭിനവ്, ആസാൻ, നജീർ, സിദ്ധാർത്ഥ്, നിരഞ്ജൻ വർഷ്, കാശിനാഥൻ തുടങ്ങിയ ബാലതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ഫെബ്രുവരി 17ന് റിലീസ് ചെയ്യും.

Previous articleരാജ്യത്തിൻറെ സാമ്പത്തിക വളർച്ച നിരക്കിൽ കുറവ്
Next articleആന്ധ്രാപ്രദേശിന് പുതിയ തലസ്ഥാനം വിശാഖപട്ടണം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി