Home Entertainment തൻമയി: ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

തൻമയി: ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

41
0

സജി കെ പിള്ളയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സ്ത്രീപക്ഷ സിനിമയായ തൻമയിയുടെ ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. എറണാകുളം അബാദ് പ്ളാസ്സയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് ​​പ്രകാശനം ചെയ്തു. കുടുംബജീവിതത്തിന്റെ സുരക്ഷിതത്വവും തണലും പ്രതീക്ഷിച്ച് ഭർതൃഗൃഹത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന സ്ത്രീ, താൻ ഏറ്റവും സുരക്ഷിതയായിരിക്കുന്നത് അവിടമാണന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന അവളുടെ മനോവ്യാപാരങ്ങളിലൂടെയുള്ള പോരാട്ടജീവിതത്തിന്റെയും നേർക്കാഴ്ചയുമായെത്തുന്ന സിനിമയാണ് തൻമയി .ടീന ഭാട്യയാണ് നായികയാകുന്നത്. മാർക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ മായ കൃഷ്ണകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. എൻ ആർ സുരേഷ്ബാബു, ആണ് കഥയും തിരക്കഥയും നിർവഹിക്കുന്നത്. രതീഷ് മംഗലത്ത് ആണ് ഛായഗ്രഹണം.ട്രയാത്തലൻ ചാമ്പ്യനും അയൺമാൻ എന്നറിയപ്പെടുന്ന ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി കെ കൃഷ്ണകുമാർ , മായ കൃഷ്ണകുമാർ , നൗഫൽഖാൻ , ലേഖ ഭാട്യ, വിജയൻ ഏങ്ങണ്ടിയൂർ, അനീഷ് മാത്യു എന്നിവരും അഭിനയിക്കുന്നു. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

 

 

 

Previous articleതലശ്ശേരിയിൽ കുട്ടിയെ ചവിട്ടി തെറിപ്പിച്ച കേസ്; പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം
Next articleലോകകപ്പ്: കന്നി മത്സരത്തിനൊരുങ്ങി ഖത്തർ