സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നവാഗതനായ രഘുമേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്.ജയശ്രീ ടീച്ചറായി ശിവദയും ഗിരിധരായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ, ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്ര രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിത രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരുടെ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജോലികൾ പുരോഗമിക്കുന്നു. ഡിസംബർ റിലീസായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.