Home Entertainment ചലച്ചിത്രമേളയുടെ അഞ്ചാദിനം: മുന്നേറി മലയാള ചിത്രങ്ങൾ

ചലച്ചിത്രമേളയുടെ അഞ്ചാദിനം: മുന്നേറി മലയാള ചിത്രങ്ങൾ

30
0

രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാദിനം മലയാള ചിത്രങ്ങളുടെ മുന്നേറ്റം. ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്‍റെ രണ്ടാംപ്രദര്‍ശനത്തിലും തീയറ്റര്‍ നിറഞ്ഞുകവിഞ്ഞു. മറ്റ് മലയാള ചിത്രങ്ങളും പ്രേക്ഷക പ്രശംസ നേടി. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ സനല്‍കുമാര്‍ ശശിധരന്‍റെ വഴക്ക് , മല്‍സരവിഭാഗത്തല്‍ ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനത്തിനും തീയറ്ററുകള്‍ നിറഞ്ഞു.  1996 ല്‍ പാലക്കാട് കലക്ടറെ അയ്യന്‍കാളിപ്പട ബന്ദിയാക്കിയ സംഭവത്തെ ആധാരമാക്കിയെടുത്ത പടയും ഏറെ ശ്രദ്ധനേടി
സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത ആണ്, നോര്‍മല്‍ ഫ്രീഡം ഫൈറ്റ്, ബാക്കിവന്നവര്‍ തുടങ്ങിയ മലയാള ചിത്രങ്ങളും പ്രേക്ഷകര്‍ കയ്യടികളോടെ സ്വീകരിച്ചു. വിവിധ വിഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ മറ്റ് ചിത്രങ്ങളും മികവ് കുറച്ചില്ല എന്നതിന്‍റെ തെളിവായിരുന്നു നിറഞ്ഞ തീയറ്ററുകൾ..

Previous articleഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബില്‍: നിയമസഭ പാസാക്കി
Next articleമരടില്‍ പൊളിച്ചുനീക്കിയ രണ്ടു ഫ്‌ലാറ്റുകളുടെ ഭൂമി തിരിച്ചു നല്‍കണം; സുപ്രീംകോടതി നിര്‍ദേശം